Listen to Malayalam stories in authors' and readers' voices! നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകൾ അവരുടെ തന്നെ ശബ്ദത്തിലും വായനക്കാരുടെ ശബ്ദത്തിലും കേൾക്കാം. നിങ്ങൾക്കും നിങ്ങളുടെ കഥകളും മറ്റ് എഴുത്തുകാരുടെ കഥകൾ അവരുടെ അനുവാദത്തോടെയും ഞങ്ങൾക്ക് പങ്കുവയ്ക്കാവുന്നതാണ്.
…
continue reading
1
75. കുഞ്ഞിമൂസ | എഴുത്ത്, വായന: സജിത് യൂസഫ് | Kunji Moosa | Malayalam Story
11:10
11:10
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
11:10
കഥാകാരൻ, ഗാനരചയിതാവ്, ബ്ലോഗർ എന്നീ നിലകളിലെല്ലാം സുപരിചിതനായ സജിത് യൂസഫ് ( സിദ്ധാർത്ഥൻ) നാരായണീയത്തിനു ശേഷം എഴുതിയ കഥയാണ് കുഞ്ഞിമൂസ.
…
continue reading
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ മലയാളം ഓൺലൈൻ എഴുത്തുകാരിൽ വ്യത്യസ്തങ്ങളായ പ്രമേയങ്ങളിലൂടെ കാച്ചിക്കുറുക്കിയ കഥകൾ കൊണ്ടും, അകൃത്രിമസൗന്ദര്യം നിറഞ്ഞ ഗദ്യശൈലി കൊണ്ടും, സാമൂഹികപ്രാധാന്യമുള്ള കവിതകൾ കൊണ്ടും, സാഹിത്യവും ചരിത്രവും രാഷ്ട്രീയവും അളന്നുമുറിച്ചു വിശകലനം ചെയ്യുന്ന ലേഖനങ്ങൾ കൊണ്ടും ഏറ്റവും ശ്രദ്ധേയനായ പെരിങ്ങോടൻ എന്ന രാജ് നീട്ടിയത്തിന്റെ "വെളുത്ത…
…
continue reading
മലയാളഭാഷയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ഷാഹുൽഹമീദ്. കെ.ടി പെരിന്തൽമണ്ണ സ്വദേശിയാണ്. പത്ത് കഥാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രണയവും ഫുട്ബോളും, പ്രേമം ദൃശ്യം പ്രാഞ്ചിയേട്ടൻ (സിനിമഫാൻ ഫിക്ഷൻ കഥകൾ) എഴുത്തുകാരൻ്റെ പ്രേതം, അദ്ദേഹത്തിൻ്റെ ശ്രദ്ധേയങ്ങളായ പുസ്തകങ്ങളാണ്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഷാഹുൽഹമീ…
…
continue reading
എഴുത്തിനെ കാര്യമായെടുത്തിരുന്നെങ്കിൽ മലയാളത്തിലെ എണ്ണം പറഞ്ഞ കഥാകൃത്തായി പേരെടുക്കാൻ പ്രാപ്തിയുള്ള കഥാകാരനാണ് മലയാള ബ്ലോഗിങ്ങിന്റെ പിറവിക്കു മുമ്പേ മലയാളവേദിയുടെ കാലം മുതൽക്കേ പല വ്യക്തിത്വങ്ങളിൽ കഥ പറയുന്ന ജിതിൻ ദാസ്. ചെറുതായാലും വലുതായാലും, അഗാധമായ ദർശനവും നിസ്സാരവിശദാംശങ്ങളിലുള്ള ശ്രദ്ധയും ഇതിവൃത്തത്തിനൊപ്പിച്ചു വഴങ്ങുന്ന ഭാഷയുമാണ് ജിതിൻ ദാസിനെ…
…
continue reading
ബ്ലോഗ്സ്പോട്ട് ബ്ലോഗിങ്ങിന്റെ കുത്തൊഴുക്കിൽ പലപ്പോഴും വേർഡ് പ്രെസ്സ് ബ്ലോഗുകൾക്ക് അർഹിക്കുന്ന പരിഗണന കിട്ടാതെപോയിട്ടുണ്ട്. 'Longrider' എന്ന പേരിൽ 'കാർന്നോർ' പോലെയുള്ള അസാധ്യ രചനകൾ നടത്തിയിരിക്കുന്ന കെ. വിശ്വനാഥന്റെ 'Vizdom' എന്ന ബ്ലോഗ് അത്തരത്തിലൊന്നാണ്. കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണി കുട്ടിയാണ്. #ക…
…
continue reading
മലയാള ബ്ലോഗിങ്ങിന്റെ ശൈശവകാലം മുതൽ സഹയാത്രികയായ ഗൗരിനാഥൻ അക ശാരി ശാന്താനാഥന്റെ പുറത്തിറങ്ങാനിരിക്കുന്ന സഞ്ചാരസാഹിത്യത്തിൽ നിന്നും ഒരധ്യായം. രാജസ്ഥാനിന്റെ നേർജീവിതത്തിന്റെ ആരും പരാമർശിക്കാത്ത വേവും വേദനയും വരച്ചിടുന്ന വാക്കുകൾ. രാജസ്ഥാൻ | ഒരു സഞ്ചാരി മറ്റൊരു സഞ്ചാരിക്കെഴുതിയ എഴുത്തുകൾ എഴുത്ത്, വായന: ഗൗരീനാഥൻ #കഥപറയാം…
…
continue reading
1
കുട്ടിശങ്കരനിടഞ്ഞു! | എഴുത്ത് രാജീവ് സാക്ഷി | വായന കല്ല്യാണിക്കുട്ടി | മലയാളം കഥ | Malayalam Story
2:22
വരകളിലൂടെയും വരികളിലൂടെയും മലയാള ബ്ലോഗിങ്ങിന്റെ ആരംഭകാലങ്ങളിൽ സജീവമായിരുന്ന രാജീവ് സാക്ഷി, പതിനഞ്ച് വർഷം മുമ്പ് ബ്ലോഗിൽ പ്രസിദ്ധീകരിച്ച കഥയാണ് 'കുട്ടിശങ്കരനിടഞ്ഞു'! കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണിക്കുട്ടിയാണ്. #കഥപറയാം
…
continue reading
'ഋതുഭേദങ്ങൾ' എഴുതിയിരിക്കുന്നതും വായിച്ചിരിക്കുന്നതും യുവകഥാകൃത്തായ സൂനജയാണ്. ഷിക്കാഗോ ബേസ്ഡായിട്ടുള്ള ഒരു എഫ് എം റേഡിയോയിൽ ആർ ജെ യായി പ്രവർത്തിക്കുന്ന സൂനജ ബ്ലോഗിങ്ങിലൂടെയാണ് സാഹിത്യയാത്ര തുടങ്ങുന്നത്. "മാതായനങ്ങൾ", "സൂനജയുടെ കഥകൾ " എന്നീ രണ്ടു കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും എഴുതാറുണ്ട്. #കഥപറയാം…
…
continue reading
യുവ കഥാകൃത്തും കവിയുമായ നവീൻ എസ് ആണ് കഥ വായിക്കുന്നത്. കൈരളി ബുക്സ് പുറത്തിറക്കിയ ‘ഗോ’സ് ഓൺ കൺട്രിയാണ് നവിന്റെ ആദ്യ കഥാസമാഹാരം. 'ഗുൽമോഹർ തണലിൽ' എന്ന കവിതാസമാഹാരം ചിത്രരശ്മി ബുക്സ് പബ്ലിഷ് ചെയ്തു. ഏറ്റവും പുതിയ കഥാസമാഹാരം 'ഒരു വായനക്കാരൻ എഴുതിയ കഥകൾ' ലോഗോസ് ബുക്സിലൂടെ പുറത്തിറങ്ങി. കൂടാതെ ആനുകാലികങ്ങളില്‍ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ എഴുതിവരുന്നു. #…
…
continue reading
1
നാരായണീയം | എഴുത്ത്, വായന: സിദ്ധാർത്ഥൻ | മലയാളം കഥ | Malayalam Story | യക്ഷിക്കഥ | കഥപറയാം
11:39
11:39
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
11:39
കഥാകാരൻ, ഗാനരചയിതാവ്, ബ്ലോഗർ എന്നീ നിലകളിലെല്ലാം സുപരിചിതനായ സിദ്ധാർത്ഥൻ വലിയൊരു ഇടവേളയ്ക്ക് ശേഷം എഴുതിയ കഥയാണ് നാരായണീയം. ഇതിൽ യക്ഷിയുടെ ഭാഗങ്ങൾക്ക് ശബ്ദസാന്നിദ്ധ്യമാവുന്നത് യുവ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ കൃഷ്ണ പ്രിയയാണ്. #കഥപറയാം
…
continue reading
1
നാരായണീയം | എഴുത്ത്, വായന: സിദ്ധാർത്ഥൻ | മലയാളം കഥ | Malayalam Story | യക്ഷിക്കഥ | കഥപറയാം
11:32
11:32
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
11:32
കഥാകാരൻ, ഗാനരചയിതാവ്, ബ്ലോഗർ എന്നീ നിലകളിലെല്ലാം സുപരിചിതനായ സിദ്ധാർത്ഥൻ വലിയൊരു ഇടവേളയ്ക്ക് ശേഷം എഴുതിയ കഥയാണ് നാരായണീയം. ഇതിൽ യക്ഷിയുടെ ഭാഗങ്ങൾക്ക് ശബ്ദസാന്നിദ്ധ്യമാവുന്നത് യുവ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ കൃഷ്ണ പ്രിയയാണ്. #കഥപറയാം
…
continue reading
1
നിലാവിൽ പൂത്ത നെയ്തലാമ്പൽ | എഴുത്ത്: ശശി ചിറയിൽ | വായന: കൃഷ്ണപ്രിയ | മലയാളം കഥ | Malayalam Story
15:06
15:06
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
15:06
മലയാള സാഹിത്യത്തിൽ ഇതിനകം തന്റേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ ശശി ചിറയൽ, 'കൈതമുള്ള്, എന്ന പേരിൽ ബ്ലോഗ് വായനക്കാർക്കും സുപരിചിതനാണ്! ആദ്യപുസ്തകം 'ജ്വാലകൾ ശലഭങ്ങൾ' 2009 ലും രണ്ടാമത്തെ പുസ്തകം 'ഇന്നലെ' 2015ലും പുറത്തിറങ്ങി. മൂന്നാമത്തെ പുസ്തകം 'ഡ്യൂട്ടി ഫ്രീ' പുറത്തിറങ്ങാനിരിക്കുന്നു. ശശി ചിറയലിന്റെ 'ജ്വാലകൾ ശലഭങ്ങൾ' എന്ന പുസ്തകത്തിൽ നിന്നുമുള്ളതാണ് ഈ കഥ…
…
continue reading
1
കാപ്പിക്കപ്പിനോടൊത്തുള്ള ഒളിച്ചോട്ടങ്ങൾ | ഇട്ടിമാളു അഗ്നിമിത്ര | മലയാളം കഥ | Malayalam Story
11:45
11:45
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
11:45
എഴുത്തു കൊണ്ടും ശബ്ദം കൊണ്ടും നമ്മളെ വിസ്മയിപ്പിച്ച ഇട്ടിമാളു അഗ്നിമിത്ര മറ്റൊരു കഥയുമായി വീണ്ടുമെത്തുകയാണു. അസ്വാദകശ്രദ്ധ പിടിച്ചുപറ്റിയ 'കാപ്പിക്കപ്പിനോടൊത്തുള്ള ഒളിച്ചോട്ടങ്ങൾ' എന്ന കഥയാണു ഇത്തവണ വായിക്കുന്നത്. ബ്ലോഗിലേയും നവമാധ്യമങ്ങളിലേയും ആനുകാലികങ്ങളിലേയും വേറിട്ട രചനകളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ഇട്ടിമാളു അഗ്നിമിത്ര. കഥ: കാപ്പിക്കപ്പ…
…
continue reading
1
ഭാവഗായിക | എഴുത്ത് വിരോധാഭാസൻ | വായന സൂനജ | മലയാളം കഥ | Malayalam Story
21:52
21:52
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
21:52
വിരോധാഭാസനെന്ന തൂലികാനാമത്തിൽ വേറിട്ട രചനകൾ നടത്തുന്ന അജി. എ. യുടേതാണ് 'ഭാവഗായിക' എന്ന കഥ. ഒന്നര വ്യാഴവട്ടം പൂർത്തിയാക്കിയ പ്രവാസജീവിതത്തിലെ അനുഭവങ്ങളുടെയും ചിന്തകളുടെയും ബഹിർസ്ഫുരണങ്ങൾ വിരോധാഭാസന്റെ കഥകളിൽ തെളിഞ്ഞുകാണാം. പുസ്തകങ്ങള്‍ : ചില ചന്തി ചിന്തകള്‍ (2015) വികൃതിവിശേഷങ്ങള്‍ (2018) , ആനുകാലിക അച്ചടി മാധ്യമങ്ങളിലും സമാഹാരങ്ങളിലും കഥകള്‍ എഴുതിവ…
…
continue reading
1
ബലാത്സംഗം ചിലപ്പോഴെങ്കിലും സ്ത്രീവിരുദ്ധമല്ല | കെ.വി. മണികണ്ഠൻ | KV Manikantan | Malayalam Story
14:18
14:18
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
14:18
ബ്ലോഗർ, കഥാകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം നമുക്ക് പ്രിയങ്കരനായ കെ.വി. മണികണ്ഠന്റെ 'ബലാത്സംഗം ചിലപ്പോഴെങ്കിലുംസ്ത്രീവിരുദ്ധമല്ല' എന്ന കഥയാണ് അടുത്തത്. തെരഞ്ഞെടുത്ത വിഷയവും ആഖ്യാനശൈലിയും ആസ്വാദകലോകം ഇഴകീറി ചർച്ചചെയ്ത ഒരു കഥകൂടിയാണിത്. ഒരുപാട് നിരൂപണ പ്രശംസ ഏറ്റുവാങ്ങിയ കഥയുടെ പരിണാമഗുപ്തി തന്നെയാണിതിന്റെ ഹൈലൈറ്റ്! സങ്കുചിതമനസ്കൻ എന്ന പേരിൽ …
…
continue reading
1
ഫുടബോൾ ഫീൽഡിലെ തെമ്മാടി | ആദിത്യൻ | Diego Maradona | Tribute | Argentina | Adithyan | Malayalam
10:09
10:09
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
10:09
ആദ്യകാല മലയാളബ്ലോഗു വായനക്കാർക്കും ഇന്നത്തെ സോഷ്യൽമീഡിയ ഫോളോവേഴ്‌സിനും ഒരുപോലെ സുപരിചിതവും പ്രിയങ്കരവുമാണ് 'ആദിത്യൻ' എന്ന പേര്. സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, കായികം, ടെക്‌നോളജി അങ്ങനെ ഗൗരവപൂർണ്ണമായ വിവിധങ്ങളായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതുകൊണ്ട് ആദിത്യന്റെ ദൈർഘ്യമേറിയ പോസ്റ്റുകൾക്ക് പോലും വായനക്കാരേറെയാണ്. ചുറ്റും മറഡോണ സ്മരണകൾ നിറഞ്ഞിര…
…
continue reading
കവി, ബ്ലോഗര്‍, ഗ്രന്ഥകാരന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം നമുക്ക് സുപരിചിതനായ കുഴൂർ വിത്സന്റെ പുറത്തിറങ്ങാനിരിക്കുന്ന, 'മരങ്ങളില്ലാത്ത കാട്ടിൽ' എന്ന പുസ്തകത്തിൽ നിന്നും ഒരധ്യായം, 'മറിയൂമിന്റെ ഉമ്മകൾ!' പുതുകവിതകളുടെ ശക്തനായൊരു വക്താവായാണ് കുഴൂർ വിത്സൻ അറിയപ്പെടുന്നത്. ഒരു പുതുമഴയിൽ പൊട്ടിമുളച്ചവയല്ല പുതുകവിതകൾ. വിതയ്ക്കും വിളവെടുപ്പിനു…
…
continue reading
1
ദുർമന്ത്രവാദിനി | എഴുത്ത്, വായന : അനു സിനുബാൽ | യാത്രാനുഭവങ്ങൾ | മലയാളം | Malayalam travelogue | Anu
15:45
15:45
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
15:45
A story from the well known Malayalam writer Anu Cinubal. 2007ൽ പുറത്തിറങ്ങിയ അനുവിന്റെ ആദ്യ പുസ്തകം 'യാത്രാപുസ്തകത്തിൽ ചില അപരിചിതർ', തന്റെ നോർത്ത് ഇന്ത്യൻ ജീവിതത്തിലെ യാത്രാനുഭവങ്ങളായിരുന്നു. അതിലെ കെട്ടുകഥകളെ വെല്ലുന്ന സാക്ഷ്യം പറച്ചിലാണ് ഈ അദ്ധ്യായം, ദുർമന്ത്രവാദിനി. അടുത്ത പുസ്തകം നോവലായിരുന്നു, 2015 ൽ പബ്ലിഷ് ചെയ്ത 'ആത്മഹത്യക്ക് ചില വിശദീകരണക…
…
continue reading
1
ആലീസും മരണവും ഫ്ലാഷ്ബാക്കും | കഥ: സന്ദീപ് രമ്യ,വായന: രാജീവ് സാക്ഷി Malayalam Story |Sandeep Ramya
3:39
മലയാള ബ്ലോഗിന്റെ തുടക്കം മുതൽ ശക്തമായ കഥാതന്തുക്കളടങ്ങിയ ഏതാനും കഥകളുമായി അനുവാചകരുടെ ഹൃദയം കീഴടക്കിയ കഥാകാരനാണ്, സന്ദീപ് രമ്യ. കുട്ടപ്പായി എന്ന അപരനാമത്തിൽ കഥകളുടെ കെട്ടഴിച്ച്, പിന്നീട് സാഹിത്യഭാണ്ഠം മുറുക്കിക്കെട്ടി താൽക്കാലികമായി പിൻവാങ്ങിയ സന്ദീപിന്റെ കഥ കേൾക്കാം. സന്ദീപിന്റെ കഥകൾ ഇവിടെ വായിക്കാം. https://bodhappayi.blogspot.com/ കഥ വായിച്ച…
…
continue reading
ബ്ലോഗുകാലം മുതൽക്കേ കഥ, കവിത, സാങ്കേതികവും ഭാഷാസംബന്ധവുമായ ലേഖനങ്ങൾ എന്നിവ കൊണ്ട് ഓൺലൈൻ മലയാളരംഗത്തെ സജീവസാന്നിദ്ധ്യമാണ് സന്തോഷ് പിള്ള. അദ്ദേഹത്തിന്റെ ശേഷം ചിന്ത്യം എന്ന ബ്ലോഗ് ബ്ലോഗുലകത്തിലെ ഫേവെറേറ്റുകളിലൊന്നായിരുന്നു. https://chintyam.blogspot.com/
…
continue reading
1
ദൈവത്തിന്റെ ചെറിയ ചില പരിമിതികൾ | ഫ്രാൻസിസ് സിമി നസ്രത്ത് | മലയാളം കഥ | വായന: കല്ല്യാണിക്കുട്ടി
12:05
12:05
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
12:05
Malayalam Story by Francis Simi Nazareth. ബ്ലോഗിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വായനക്കാർക്ക് സുപരിചിതനായ എഴുത്തുകാരനാണ് സിമി ഫ്രാൻസിസ് നസ്രേത്ത്. ആദ്യ കഥാസമാഹാരം 'ചിലന്തി' 2008 ൽ പുറത്തിറങ്ങി. കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണി കുട്ടിയാണ്.
…
continue reading
ബ്ലോഗിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വായനക്കാർക്ക് സുപരിചിതനായ എഴുത്തുകാരനാണ് സിമി ഫ്രാൻസിസ് നസ്രേത്ത്. ആദ്യ കഥാസമാഹാരം 'ചിലന്തി' 2008 ൽ പുറത്തിറങ്ങി. ഇറോട്ടിക് കഥകൾ എന്നാൽ അശ്ലീല കഥകൾ എന്നോ കമ്പിക്കഥകളെന്നോയൊക്കെ ധരിച്ച് വശായിരിക്കുന്ന ഒരു സമൂഹത്തിലേക്കാണ് 'കഴപ്പ്' പോലുള്ള ഇറോട്ടിക് കഥകളുമായി സിമി സധൈര്യം കടന്നു വരുന്നത്. അങ്ങനെ ഒരു പ്രത്യേകിച്ച് ല…
…
continue reading
1
ശലഭൻ | മലയാളം കഥ, വായന : കെ.എസ്. രതീഷ് | Malayalam Story
11:00
11:00
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
11:00
ഭാഷാ നൈപുണ്യം കൊണ്ടും ആശയ വൈവിധ്യം കൊണ്ടും യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ കെ.എസ്. രതീഷിന്റെ 'ശലഭൻ!' ആദ്യ കഥാസമാഹാരാമായ 'പാറ്റേൺലോക്ക്' 2017 ൽ പുറത്തിറങ്ങി. 'ഞാവൽ ത്വലാഖ്', 'ബർശൽ' എന്നീ കഥാസമാഹാരങ്ങൾ 2018 ലും 'കബ്രാളും കാശിനെട്ടും' 2019 ലും പ്രസിദ്ധീകരിക്കപ്പെട്ടു. ഏറ്റവും പുതിയ കഥസമാഹാരം 'കേരളോല്പത്തി' ഇപ്പോൾ DC ബുക്സ് പുറത്തിറക്കി. പുന്നപ്ര ഫൈനാർ…
…
continue reading
1
സമാന്തരങ്ങൾ | മലയാളം കഥ : മിനി വിശ്വനാഥൻ Mini Vish | Malayalam Story | വായന : ഇട്ടിമാളു Ittimalu
5:10
സോഷ്യൽ മീഡിയയിലെ വേറിട്ട എഴുത്തുകളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് മിനി വിശ്വനാഥൻ. ഓർമ്മകളും ജീവിതവും ഇടകലർന്ന കുറിപ്പുകളുടെ സമാഹാരം 'നീലപ്പാപ്പാത്തികൾ' കഴിഞ്ഞ വർഷം പുറത്തിറങ്ങി. 'സുനി മിനിക്കഥകൾ' എന്ന ഒരു സമാഹാരം പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നു. നേപ്പാൾ യാത്രാ വിവരണത്തിന്റെ പണിപ്പുരയിലാണ് മിനി വിശ്വനാഥനിപ്പോൾ. ബ്ലോഗിലേയും നവമാധ്യമങ്ങളിലേയും …
…
continue reading
എഴുത്തുകാരി, നോവലിസ്റ്റ്, സ്വതന്ത്ര മാധ്യമ പ്രവർത്തക എന്നീ നിലകളിലെല്ലാം ചുരുങ്ങിയ കാലങ്ങളിൽ വേറിട്ട ചിന്തകൊണ്ടും സ്ഥിരോത്സാഹംകൊണ്ടും സ്വന്തമായൊരു വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീപാർവ്വതി. ശ്രീ പാർവ്വതിയുടെ 'നായിക അഗതാക്രിസ്റ്റി'യിൽ നിന്നും ഒരദ്ധ്യായം. ഇതുവരെ ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പ്രണയപ്പാതി(പ്രണയ ലേഖനങ്ങളുടെ സമാഹാരം) നക്ഷത്രങ്ങ…
…
continue reading
ഭുവനേശ്വര്‍ എന്ന ചെറുകഥ 2007ൽ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചു. ഓൺലൈനിൽ ആക്ടീവാകുന്നതിനു മുമ്പു തന്നെ സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലം മുതൽക്കേ കഥാരചനയിൽ വ്യക്തിമുദ്ര പതിപ്പിച്ച് അനേകം പുരസ്കാരങ്ങൾ നേടിയിട്ടുള്ള രാജേഷ് വർമ്മ മലയാളത്തിലെ മികച്ച കഥാകാരനും കവിയുമായി പ്രശസ്തനാണ്. 'കാമകൂടോപനിഷത്ത്' എന്ന കഥാസമാഹാരം 2011 ലും ഫൊക്കോനാ അവാർഡ് നേടിയ നോവ…
…
continue reading
1
തീക്കോലം | Theekkolam by Anuraj Prasad
21:45
21:45
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
21:45
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ എഴുത്തിലൂടെ വളർന്നുവന്ന താരമാണ് അനുരാജ് പ്രസാദ്. ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചുവരുന്ന, ചരിത്രവും മിത്തുകളും ഇടകലർന്ന് കെട്ടുപിണഞ്ഞുകിടക്കുന്ന 'കൊല്ലിമല'യെന്ന നോവലിലൂടെയാണ് അനുരാജ് ശ്രദ്ധേയനാവുന്നത്. അടുത്തുതന്നെ പുസ്തകരൂപത്തിലെത്തുന്ന 'കൊല്ലിമല'യ്ക്ക് ശേഷം മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെ ബേസ് ചെയ്തുള്ള മറ്റൊരു നോവലിലേക്ക് …
…
continue reading
1
പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം | കെ.എസ്. രതീഷ്
15:18
15:18
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
15:18
കഥ: കെ.എസ്. രതീഷ് വായന: അഞ്ജു സജിത്ത് ഭാഷാ നൈപുണ്യം കൊണ്ടും ആശയ വൈവിധ്യം കൊണ്ടും യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ കെ.എസ്. രതീഷിന്റെ 'പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം!' ആദ്യ കഥാസമാഹാരാമായ 'പാറ്റേൺലോക്ക്' 2017 ൽ പുറത്തിറങ്ങി. 'ഞാവൽ ത്വലാഖ്', 'ബർശൽ' എന്നീ കഥാസമാഹാരങ്ങൾ 2018 ലും 'കബ്രാളും കാശിനെട്ടും' 2019 ലും പ്രസിദ്ധീകരിക്കപ്പെട്ടു. നവമാധ്യമങ്ങളിലും ആന…
…
continue reading
1
എന്റെ യൂറോപ്പ് സ്വപ്നങ്ങൾ -2 by Ragesh Kurman
18:20
18:20
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
18:20
രാഗേഷിന്റെ യൂറോപ്പ് സ്വപ്നങ്ങൾ രണ്ടാമത്തെ എപ്പിസോഡ്. കുറുമാനെന്ന പേരിൽ ബ്ലോഗെഴുതിയിരുന്ന രാഗേഷ് മലയാള ബ്ലോഗിലെ ചിരിയെഴുത്തുകാരിൽ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ "എന്റെ യൂറോപ്പ് സ്വപ്നങ്ങൾ" എന്ന യാത്രാവിവരണ നോവൽ 2007 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഇന്നും സജീവ സാന്നിദ്ധ്യമായ രാഗേഷ് തന്റെ പുതിയ പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. http://rageshk…
…
continue reading
എഴുത്തിനെ കാര്യമായെടുത്തിരുന്നെങ്കിൽ മലയാളത്തിലെ എണ്ണം പറഞ്ഞ കഥാകൃത്തായി പേരെടുക്കാൻ പ്രാപ്തിയുള്ള കഥാകാരനാണ് മലയാള ബ്ലോഗിങ്ങിന്റെ പിറവിക്കു മുമ്പേ മലയാളവേദിയുടെ കാലം മുതൽക്കേ പല വ്യക്തിത്വങ്ങളിൽ കഥ പറയുന്ന ജിതിൻ ദാസ്. ചെറുതായാലും വലുതായാലും, അഗാധമായ ദർശനവും നിസ്സാരവിശദാംശങ്ങളിലുള്ള ശ്രദ്ധയും ഇതിവൃത്തത്തിനൊപ്പിച്ചു വഴങ്ങുന്ന ഭാഷയുമാണ് ജിതിൻ ദാസിനെ…
…
continue reading
1
ഇര | Ira by Pamaran (Gopakumar)
14:32
14:32
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
14:32
A story from the well known Malayalam blogger Pamaran! ബ്ലോഗിലെ വ്യവസ്ഥാപിത കഥയെഴുത്തുശൈലികളിൽ നിന്നെല്ലാമൊഴിഞ്ഞുമാറി തന്റേതായൊരു പാത വെട്ടിത്തെളിച്ച എഴുത്തുകാരനാണ് 'പാമരൻ' എന്ന പേരിൽ കഥകളെഴുതിയിരുന്ന ഗോപകുമാർ. പാമരന്റെ ഏറ്റവും ചർച്ചചെയ്യപ്പെട്ട കഥയായിരുന്നു 'ഇര'. രാജേഷ് വർമ്മയുടെ 'കൊളോണിയൽ കസിൻസ്' പോലെ 'ഇര'യും ഒറ്റയാൾ ഡയലോഗുകളിലൂടെ മാത്രം വിരിയുന്…
…
continue reading
'വെറുതെ ഒരു സ്വപ്നം' (https://manjumanoj-verutheoruswapnam.blogspot.com/) എന്ന ബ്ലോഗിലൂടെ ജപ്പാനിലെ വിദ്യാഭ്യാസ രീതികളെക്കുറിച്ചെഴുതിക്കൊണ്ട് ബ്ലോഗിങ്ങ് രംഗത്തേക്ക് കടന്നുവന്ന മഞ്ജു മനോജിന്റെ യാത്രാ വിവരണക്കുറിപ്പുകളും ശ്രദ്ധനേടിയിട്ടുണ്ട്. ബ്ലോഗിലെഴുതിയ മഞ്ജുവിന്റെ ജപ്പാൻ അനുബന്ധ ലേഖനങ്ങൾ നിരവധി ആനുകാലികങ്ങളിലും പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. 13 വർഷ…
…
continue reading
1
കാബറെ | Cabaret by Thomas Keyal
18:05
18:05
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
18:05
വരവറിയിച്ച എഴുത്തുകാരനാണ് തോമസ് കെയൽ. അടുത്ത പുസ്തകമായ 'നമ്പ്യാർ കഥകൾ' പ്രസാധനത്തിനൊരുങ്ങുകയാണ്. 'നേർച്ചക്കോഴി'ക്ക് ശേഷം മറ്റൊരു കഥയുമായി കെയൽ എത്തുകയാണ്. ഇപ്രാവശ്യം അദ്ദേഹം കഥ വായിക്കുകയല്ല, പറയുകയാണ്. ജീവിതത്തിൽ ആദ്യമായി കാബറെ കാണാൻ പോയ കഥ, അവസാനമായും!
…
continue reading
1
ഡ്യൂട്ടി ഫ്രീ | Duty free by Shashi Chirayil
21:45
21:45
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
21:45
മലയാള സാഹിത്യത്തിൽ ഇതിനകം തന്റേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ ശശി ചിറയൽ, 'കൈതമുള്ള്, എന്ന പേരിൽ ബ്ലോഗ് വായനക്കാർക്കും സുപരിചിതനാണ്! ആദ്യപുസ്തകം 'ജ്വാലകൾ' 2009 ലും രണ്ടാമത്തെ പുസ്തകം 'ഇന്നലെ' 2015ലും പുറത്തിറങ്ങി. മൂന്നാമത്തെ പുസ്തകം 'ഡ്യൂട്ടി ഫ്രീ' പുറത്തിറങ്ങാനിരിക്കുന്നു.
…
continue reading
ബ്ലോഗിലൂടെയും നവമാധ്യമങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും വേറിട്ട രചനകളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ഇട്ടിമാളു അഗ്നിമിത്ര.
…
continue reading
1
കാർന്നോർ | Karnnor by Longrider
13:25
13:25
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
13:25
കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണി കുട്ടിയാണ്. ബ്ലോഗ്സ്പോട്ട് ബ്ലോഗിങ്ങിന്റെ കുത്തൊഴുക്കിൽ പലപ്പോഴും വേർഡ് പ്രെസ്സ് ബ്ലോഗുകൾക്ക് അർഹിക്കുന്ന പരിഗണന കിട്ടാതെപോയിട്ടുണ്ട്. 'Longrider' എന്ന പേരിൽ 'കാർന്നോർ' പോലെയുള്ള അസാധ്യ രചനകൾ നടത്തിയിരിക്കുന്ന 'Vizdom' എന്ന ബ്ലോഗ് അത്തരത്തിലൊന്നാണ്. കഥ: കാർന്നോർ എഴുത്ത…
…
continue reading
1
നാലുമണിപ്പൂക്കൾ | Naalumanippookkal by Geetha Omanakuttan
11:29
11:29
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
11:29
ബ്ലോഗർ ഗീതാ ഓമനകുട്ടൻ 'രേവതി' എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ച നാലുമണിപൂക്കൾ എന്ന കഥ.
…
continue reading
1
താമസാ വരാ കുര്വണാ.. | Thamasaa varaa kurvaNa.. by Thamanu (Premod Jacob)
12:36
12:36
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
12:36
കഥ വായിക്കുന്നത് ആദ്യകാല മലയാള ബ്ലോഗര്മാരില് പ്രമുഖനായ സിയാദ് ആണ്. ബ്ലോഗിൽ വിശാലനും കുറുമാനും അരവിന്ദനുമെല്ലാം ആടിത്തകർത്തിരുന്ന സമയത്ത് ഇടിച്ചുകേറിവന്ന് തന്റേതായൊരു പാതവെട്ടിത്തെളിച്ച് വായനക്കാരെ പൊട്ടിച്ചിരിപ്പിച്ച എഴുത്തുകാരനാണ് തമനു എന്ന പേരിലറിയപ്പെട്ടിരുന്ന പ്രമോദ് ജേക്കബ്. ഒരുപാട് കഥകളൊന്നും എഴുതിയിട്ടില്ലെങ്കിലും എഴുതിയതൊന്നുപോലും അന്ന് വാ…
…
continue reading
ഇതുവരെയുള്ള ശീലങ്ങളിൽ നിന്ന് വ്യതിചലിച്ച് ഇത്തവണ എഴുത്തുകാരന്റെ കഥ വായിക്കുന്നത് സബിന കൊയേരിയാണ്. മലയാള ബ്ലോഗിങ്ങിന്റെ ആരംഭകാലത്ത് അഗ്രജൻ എന്ന പേരിൽ രചനകൾ നടത്തിയിരുന്ന മുസ്തഫ മുഹമ്മദ് അദ്ദേഹത്തിന്റെ തന്നെ ബ്ലോഗിൽ പ്രസിദ്ധീകരിച്ച കഥയാണ് 'ജന്മാന്തരങ്ങൾ'. താൻ നടന്ന വഴികളിലൂടെ വായനക്കാരേയും കൈപിടിച്ച് നടത്തുന്ന രചനകളാണ് അഗ്രജന്റെത്. കഥ: ജന്മാന്തരങ്ങൾ …
…
continue reading
ഒരേ സമയം അനോണിമിറ്റിയുടെ യവനിക്കു പുറകിലിരുന്നും ചിരപരിചിതമായ വ്യക്തിത്വത്തോടു കൂടിയും നർമ്മവും ശാസ്ത്രവും സ്മരണയും ആക്ഷേപഹാസ്യവുമൊക്കെ അനായാസമായി വഴങ്ങുന്ന, മലയാളം ഓൺലൈൻ വായനക്കാർക്ക് ഏറെക്കാലമായി പ്രിയങ്കരനാണ് കുഞ്ഞാലിക്കുട്ടി.
…
continue reading
സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമായ നസീ മേലേതിൽ നവമാധ്യമങ്ങളിലും മറ്റു ആനുകാലികങ്ങളിലും ലേഖനങ്ങളും അനുഭവക്കുറിപ്പുകളുമെഴുതാറുണ്ട്. 13 വർഷമായി ടോക്കിയോയിൽ ജോലിചെയ്തു വരുന്ന നസീയുടെ ജപ്പാൻ അനുബന്ധ എഴുത്തുകൾ വളരെ ശ്രദ്ധേയമാണ്.
…
continue reading
1
ലോക് ഡൗണിലായ പിള്ള | Lockdownilaya Pilla by Manu Gopal
13:49
13:49
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
13:49
ബ്രിജ് വിഹാർ എന്ന ബ്ലോഗിലൂടെ വായനക്കാരെ പൊട്ടിച്ചിരിപ്പിച്ചിരുന്ന മനു ഗോപാൽ ഐ.ടി മേഖലയിലും പിന്നെ ആഡിലേക്കും അതുവഴി എഫ് എം റേഡിയോയിലേക്കും പിന്നീട് സിനിമാരചനയിലെക്കും വന്നു. വൈറൽ ആയിമാറിയ 'പാലാരിവട്ടം പുട്ട്' മനുവിന്റെ കോപ്പിയായിരുന്നു. 'എസ്ര' അടക്കം രണ്ട് ചിത്രങ്ങൾക്ക് സഹരചന നടത്തിയിട്ടുണ്ട്. സ്വതന്ത്ര രചനയിലെ ആദ്യചിത്രത്തിന്റെ പണിപ്പുരയിലാണ് മനു …
…
continue reading
1
എന്റെ യൂറോപ്പ് സ്വപ്നങ്ങൾ (1) | Ente Europe Swapnangal by Ragesh Kurman
20:57
20:57
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
20:57
കുറുമാനെന്ന പേരിൽ ബ്ലോഗെഴുതിയിരുന്ന രാഗേഷ് മലയാള ബ്ലോഗിലെ ചിരിയെഴുത്തുകാരിൽ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ "എന്റെ യൂറോപ്പ് സ്വപ്നങ്ങൾ" എന്ന യാത്രാവിവരണ നോവൽ 2007 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഇന്നും സജീവ സാന്നിദ്ധ്യമായ രാഗേഷ് തന്റെ പുതിയ പുസ്തകങ്ങളുടെ പണിപ്പുരയിലാണ്.
…
continue reading
നാലാംനിലയിലെ എഴുത്തു മുറി എന്ന ബ്ലോഗിൽ നിന്നും സൂര്യാ മോഹൻ എഴുതിയ ചുമട്ടുകാരി പെണ്ണ് എന്ന കഥ.
…
continue reading
1
മാർഗഴി | Margazhi by Atulya
23:17
23:17
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
23:17
മലയാള ബ്ലോഗിങ്ങിന്റെ ആരംഭകാലം തൊട്ട് സഹയാത്രികയായിരുന്ന അതുല്യയുടെ ആദ്യകാല രചനകൾ കുഞ്ഞുകഥകളിലൂടെ വലിയ സത്യങ്ങൾ വിളിച്ചുപറയുന്നവയായിരുന്നു. ഗോ ഗ്രീൻ ഇനീഷ്യേറ്റീവുകളും ബോട്ടിൽ ക്രാഫ്റ്റുകളും സാമൂഹികപ്രവർത്തനങ്ങളും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കുറിപ്പുകളുമായി ഇന്നും സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാണ് അതുല്യ.…
…
continue reading
1
കൊളോണിയല് കസിന്സ് | Colonial Cousins by Rajesh R Varma
14:52
14:52
Lire Plus Tard
Lire Plus Tard
Des listes
J'aime
Aimé
14:52
ഓൺലൈനിൽ ആക്ടീവാകുന്നതിനു മുമ്പു തന്നെ സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലം മുതൽക്കേ കഥാരചനയിൽ വ്യക്തിമുദ്ര പതിപ്പിച്ച് അനേകം പുരസ്കാരങ്ങൾ നേടിയിട്ടുള്ള രാജേഷ് വർമ്മ മലയാളത്തിലെ മികച്ച കഥാകാരനും കവിയുമായി പ്രശസ്തനാണ്. 'കാമകൂടോപനിഷത്ത്' എന്ന കഥാസമാഹാരം 2011 ലും ഫൊക്കോനാ അവാർഡ് നേടിയ നോവൽ 'ചുവന്ന ബാഡ്ജ്' 2017 ലും പ്രസിദ്ധീകരിച്ചു.…
…
continue reading
ചിരിയുടെ ഭൂപടത്തിൽ കൊടകരയെ അടയാളപ്പെടുത്തിയ വിശാലമനസ്കന്റെ കൊടകരപുരാണത്തിൽ നിന്നുള്ള കഥ. ഒരു മില്ല്യണിലധികം വായനകൾ നടന്ന മലയാള ബ്ലോഗായ 'കൊടകരപുരാണ'ത്തിൽ നിന്നും ഇതുവരെ നാല് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തു കഴിഞ്ഞു. ദി സമ്പൂർണ്ണ കൊടകരപുരാണം, ദുബായ് ഡെയ്‌സ് തുടങ്ങിയവയാണ് സജീവ് എടത്താടന്റേതായി അവസാനം ഇറങ്ങിയ പുസ്തകങ്ങൾ.…
…
continue reading
മാധവന്റെ വഴിമരങ്ങൾ എന്ന ബ്ലോഗിൽ വിജു ബാലകൃഷ്ണൻ പ്രസിദ്ധീകരിച്ച കഥ.
…
continue reading
ഓൺലൈൻ മലയാളത്തിലെ എഴുത്തുകാരിൽ ജ്ഞാനം കൊണ്ടും ധിഷണ കൊണ്ടും സൂക്ഷ്മനിരീക്ഷണം കൊണ്ടും ആർദ്രത നിറയുന്ന കുറിപ്പുകളെക്കൊണ്ടും ശ്രദ്ധേയനാണ് 'ബൈസ്റ്റാൻഡർ'.
…
continue reading
മലയാള ബ്ലോഗിങ്ങിന്റെ സുവർണ്ണ കാലഘട്ടത്തിലെ എണ്ണം പറഞ്ഞ കഥാകൃത്തുക്കളിൽ ഒരാളായിരുന്നു ഇബ്രു. സമകാലിക സാമൂഹിക വിഷയങ്ങളെ അക്കാദമിക് പരിപ്രേക്ഷ്യത്തിൽ വിലയിരുത്തുന്ന ഒരു പറ്റം ലേഖനങ്ങൾ കൂട്ടിച്ചേർത്ത പുതിയ പുസ്തകത്തിന്റെ രചനയിലാണ് ഇബ്രു ഇപ്പോൾ.
…
continue reading